പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വരുന്ന 15ന് പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും

single-img
11 January 2019

പ്രധാനമന്ത്രി നരേന്ദ്രമോദി   ജനുവരി 15ന് തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും. കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിപ്രകാരം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.

15-ന് ക്ഷേത്രം സന്ദർശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പൈതൃക നടപ്പാതയുടെ നിർമാണം, പദ്മതീർഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ശൗചാലയങ്ങൾ, കുളിമുറികൾ, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് 75.88 കോടി രൂപ ചെലവഴിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് പദ്ധതി വഴി നടപ്പാക്കിയത്.

ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, അൽഫോൻസ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി തുടങ്ങിയവർ പങ്കെടുക്കും.