പ്രധാനമന്ത്രി പാർലമെൻ്റിലും എത്തിയില്ല മറുപടിയും പറഞ്ഞില്ല എന്നുള്ളതല്ലേ സത്യം; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

single-img
11 January 2019

രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പ്രസംഗത്തെ ഒരു ഫോണിലൂടെ മാത്രം നോക്കി അതിൽ സ്ത്രീവിരുദ്ധത ഉണ്ടെന്നു പറയുന്നത് പരാജയത്തിൻ്റെ ലക്ഷണമാണെന്നും നടന്‍ പ്രകാശ് രാജ്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് പിന്തുണയുമായാണ്  അദ്ദേഹം രംഗത്തെത്തിയത്.

‘പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുല്‍.അദ്ദേഹം സ്ത്രീകള്‍ക്കെതിരെയാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയെ എന്തിനാണ് ഒരു കോണിലൂടെ മാത്രം വീക്ഷിക്കുന്നത്. റഫാലില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലയെന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയില്ല എന്നതും സത്യം തന്നെയല്ലേ’-  പ്രകാശ് രാജ് ചോദിച്ചു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ തനിക്കു പകരം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.