കവിത മോഷണത്തിനു പിന്നാലെ ചിത്ര മോഷണവും: ഇത്തവണ പ്രതിക്കൂട്ടിൽ മാതൃഭൂമി

single-img
8 January 2019

അധ്യാപികയും സാഹിത്യകാരിയായ ദീപ നിശാന്ത്  കലേഷിന് കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത് വൻവിവാദമായിരുന്നു. മോഷണ വിവാദം കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ  മോഷണ വിവാദം മലയാളത്തിൽ തലപൊക്കുകയാണ്. ഇത്തവണ പ്രതി സ്ഥാനത്ത് വന്നിരിക്കുന്നത് മാതൃഭൂമിയാണ്.

മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിനുവേണ്ടി  മുമ്പ് അതേ സാഹിത്യകാരിയുടെ മറ്റൊരു പുസ്തകത്തിനായി മീര വരച്ച ചിത്രങ്ങൾ ചെറിയ മാറ്റങ്ങളോടെ പകർത്തിയെന്നാണ്  ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം. 2014ൽ അഷിതയുടെ പേരിൽ പ്രസിദ്ധീകരിച്ച `അഷിതയുടെ ഹൈക്കു കവിതകൾ´ എന്ന പുസ്തകത്തിലെ  ചിത്രങ്ങളാണ് മാതൃഭൂമി പകർത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിൽ വിവാദം കൊഴുക്കുകയാണ്.

പക്ഷെ ആദ്യപുസ്തകമായ `അഷിതയുടെ ഹൈക്കു കവിതകൾ´  പ്രസിദ്ധീകരിച്ചത് ഗ്രീൻ പെപ്പർ പബ്ലിക്കയായിരുന്നു. . മീരയായിരുന്നു അതിന് ഇലസ്ട്രേഷൻ  ചെയ്തത്. വ്യത്യസ്തമായ രൂപഭംഗിയുള്ള ഈ പുസ്തകത്തിലെ ചിത്രങ്ങളാണ് 2018ൽ മാതൃഭൂമി ബുക്സ് പുതിയ എഡിഷൻ ഇറക്കിയപ്പോൾ  അതിലും നൽകിയതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

അനുപമ ആനമങ്ങാടാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ചിത്രങ്ങൾ പക്ഷേ മീരയുടെ ചിത്രങ്ങളുടെ ആശയവും ശൈലിയും അതേപടി പകർത്തി ചെറിയ വ്യത്യാസങ്ങൾ വരുത്തിയവയാണെന്നും  എന്നാൽ ചിത്രകാരി പറയുന്നത് കവിത വായിച്ചു വരച്ചപ്പോൾ അറിയാതെ വന്ന സാദൃശ്യങ്ങൾ ആണെന്നാണെന്നും അനുപമ പറയുന്നു. . ഇക്കാര്യം കള്ളമാണെന്ന് ചിത്രങ്ങൾ കാണുന്ന ആർക്കും മനസ്സിലാകുമെന്നും  അനുപമ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മോഷണ വിവാദത്തിൽ മാതൃഭൂമി ബുക്സ് വിശദീകരണം നൽകണമെന്നും  സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നുണ്ട്. എഡിറ്റർ ഇതു കണ്ടില്ലായിരുന്നോ? അതോ ചിത്രകാരിയോട് അങ്ങനെ തന്നെ വരക്കാൻ ആവശ്യപ്പെട്ടതോ?  തുടങ്ങിയ ചോദ്യങ്ങളും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.