ക്ഷേത്രത്തിൽ വച്ചുനടന്ന സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം മദ്യം വിളമ്പി ബിജെപി എംഎൽഎ

single-img
8 January 2019

ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ വച്ച് നടന്ന സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം മദ്യം വിളമ്പി ബിജെപി എംഎൽഎ.  ബിജെപി എംഎല്‍എ നിതിന്‍ അഗര്‍വാളാണ് സത്ക്കാരത്തില്‍ ഭക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വിളമ്പിയത്. ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്ന പരിപാടിയിലാണ് മദ്യം വിളമ്പിയത്.

പൂരിയോടും സബ്ജിയോടുമൊപ്പം ഒരോ കുപ്പി മദ്യമാണ് സത്കാരത്തില്‍ വിളമ്പിയത്. നിതിൻ അഗർവാളിന്റെ പിതാവും സമാജ്വാദി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് അടുത്തിടെ മാറുകയും ചെയ്ത നരേഷ് അഗർവാളും സത്കാരത്തിൽ സന്നിഹിതനായിരുന്നു. ചെറിയ കുട്ടികൾക്കും മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

സത്കാരത്തിൻ്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ സംഭവം സംസ്ഥാനത്ത് വിവാദമായിരിക്കുകയാണ്. സംഭവം  ബിജെപി ഹര്‍ദോയ് എംപി അന്‍ഷുല്‍ വര്‍മ്മയുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല കേന്ദ്രനേതൃത്വത്തെ സംഭവത്തെ കുറിച്ച് ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഒരു ആരാധനലായത്തിലാണ് സംഗമം നടത്തിയതെന്നും ഈ സംഭവം നിര്‍ഭാഗ്യകരമാണെന്നും വര്‍മ്മ പറഞ്ഞു.  നമ്മള്‍ പേനയും പെന്‍സിലും സമ്മാനമായി നല്‍കുന്ന കുഞ്ഞുകുട്ടികള്‍ക്ക് വരെ മദ്യം നല്‍കിയിരിക്കുകയാണ്. ഞാന്‍ ഇത് കേന്ദ്ര നേതൃത്വത്തിനെ അറിയിക്കും. മാത്രമല്ല, ഇത്രയധികം അളവില്‍ മദ്യം വിതരണം ചെയ്തത് അറിയാതെ പോയത് എക്‌സൈസ് വകുപ്പിന്റെ ശരദ്ധയില്‍പ്പെടുത്തുകയും ചെയ്യുമെന്നും  അദ്ദേഹം പറഞ്ഞു.