താമസം 20,000 പാമ്പുകൾക്കൊപ്പം: വ്യത്യസ്തമായ ഒരു സർപ്പ സ്നേഹി: വീഡിയോ

single-img
8 January 2019


മൃഗ സ്നേഹം കൊണ്ടും വെറുതേ ഒരു കൗതുകത്തിനും വേണ്ടി ഒന്നിലധികം മൃഗങ്ങളെ വീട്ടിൽ തന്നെ പാർപ്പിക്കുന്ന ഒരുപാടുപേരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ വിയറ്റ്നാം സ്വദേശിനിയായ ഗ്വെൻ ചൗവിൻ്റെ കഥ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പാമ്പുകളെ കൂടെ താമസിപ്പിച്ച് ആണ് ചൗ വ്യത്യസ്തമാവുന്നത്.

ഒന്നും രണ്ടുമല്ല ഇരുപതിനായിരത്തിൽ പരം പാമ്പുകളാണ് ചൗവിന്റെ വീട്ടിലുള്ളത്.
യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ വെറും കൈകൊണ്ട് അഞ്ഞൂറിൽപരം പാമ്പുകളെ ചൗ ബാഗിൽ നിറയ്ക്കുന്ന വീഡിയോ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അങ്ങനെയാണ് ചൗവിൻ്റെ പാമ്പ് ശേഖരത്തെ പറ്റി ലോകമറിയുന്നത്. 46 കാരിയായ ചൗ വിഷം ഉള്ളതും ഇല്ലാത്തതുമായ വിവിധ ഇനത്തിൽപ്പെട്ട ഇരുപതിനായിരത്തിൽ പരം പാമ്പുകൾക്കൊപ്പം ആണ് താമസിക്കുന്നത്. 


വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന പാമ്പുകൾ ഒന്നുംതന്നെ വിഷമുള്ള വർഗ്ഗത്തിൽപ്പെട്ടവയല്ല.  ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമാണ് പാമ്പ് വളർത്തൽ എന്നു ചൗ പറയുന്നു. പാമ്പുകളെ വളർത്തുന്നതിലും പരിപാലിക്കുന്നതിലും അനേക വർഷത്തെ പരിചയം ചൗവി നുണ്ട്. അതിനാൽ തന്നെ അവയെ കൈകാര്യം ചെയ്യുന്നതിന് സുരക്ഷാ മുൻകരുതലുകൾ ഒന്നും തനിക്ക് വേണ്ട ആവശ്യമില്ല എന്നാണ് ചൗവിൻെറ വാദം.

This woman has an insane snake collection 🐍

Posted by In The Know Creative on Friday, December 28, 2018