നടി നിഖിത അന്തരിച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

single-img
6 January 2019

ഒഡിഷ നടി നിഖിത അന്തരിച്ചു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. 32 വയസ്സായിരുന്നു.  തലയ്ക്ക് മാരകമായ പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. 

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടന്‍ ലിപന്‍ ആണ് നിഖിതയുടെ ഭര്‍ത്താവ്. നാലു വയസ്സുള്ള ഒരു മകനുമുണ്ട്. ടെലിവിഷന്‍ സീരീസുകളില്‍ സജീവ സാന്നിധ്യമായിരുന്നു നിഖിത.