അയ്യപ്പന്റെ പേരില്‍ സംഘപരിവാര്‍ തെരുവില്‍ ആക്രമണം നടത്തുമ്പോള്‍ കര്‍ണാടകയില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്ക് ഭക്ഷണം പാകംചെയ്യാന്‍ ഗേറ്റ് തുറന്നു നല്‍കി കാസര്‍കോട്ടെ മസ്ജിദ്

single-img
4 January 2019

ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഒന്നടങ്കം സംഘപരിവാര്‍ കലാപങ്ങള്‍ നടത്തുകയാണ്. യുവതി പ്രവേശനത്തിന്റെ പേരില്‍ കഴിഞ്ഞദിവസം സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിരവധി ആക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തരും ഹര്‍ത്താലില്‍ ബുദ്ധിമുട്ടിയ കാര്യം വലിയ വാര്‍ത്തയായിരുന്നു. അയ്യപ്പനുവേണ്ടി നടത്തുന്ന ഹര്‍ത്താലില്‍ ദുരിതമനുഭവിക്കുന്നത് അയ്യപ്പഭക്തരാണെന്ന വാദങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നു.

ശബരിമല അയ്യപ്പന്റെ പേരുപറഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇങ്ങു കാസര്‍കോട് ബേവിഞ്ചയില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ പള്ളി കോമ്പൗണ്ടില്‍ സ്ഥലം നല്‍കിയാണ് ബേവിഞ്ച സ്റ്റാര്‍ നഗര്‍ മസ്ജിദ് മതേതരത്വത്തിന്റെ ഉദാത്ത മാതൃകയായത്.

ഹര്‍ത്താല്‍ ദിനത്തില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് മസ്ജിദ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ശബരിമല യുവതി പ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിതെരുവിലെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആക്രമിക്കപ്പെട്ടിരുന്നു. സംസ്ഥാനമൊന്നാകെ ഇത്തരത്തിലുള്ള ആക്രമണ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് ബേവിഞ്ച സ്റ്റാര്‍ നഗര്‍ മസ്ജിദ് ലോകത്തിന് മുന്നില്‍ മാതൃകയായത്.

ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം _________ഒരുഭാഗത്ത് ‌ശബരിമല ഹാർത്തലിന്റെ മറവിൽ ‌ആർ എസ്‌ എസ്‌ സംഘപരിവാർ…

Posted by Faisal Arafa Ermalam on Thursday, January 3, 2019