പേട്ടയെ വെല്ലാൻ തല; അടിമുടി മാസായി അജിത്തിന്റെ വിശ്വാസം ട്രെയിലര്‍; വിഡിയോ

single-img
31 December 2018

തമിഴകത്ത് ഇത്തവണ പൊങ്കൽ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. രജനികാന്ത് ചിത്രം പേട്ടയ്ക്കൊപ്പം പോരിനിറങ്ങുന്നത് തല അജിത് നായകനാകുന്ന വിശ്വാസമാണ്.

വിവേകത്തിന് ശേഷം അജിത്ത് കുമാർ-ശിവ എന്നിവര്‍ ഒന്നിക്കുന്ന വിശ്വാസത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വ്യത്യസ്ഥ ഗെറ്റപ്പിലും സ്റ്റെലിലുമാണ് അജിത്ത് ചിത്രത്തിലെത്തുന്നത്. മാസ്, ക്ലാസ് ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.സോൾട്ട് ആന്റ് പെപ്പർ ലുക്കിലും താരം ചിത്രത്തിലെത്തുന്നുണ്ട്.

ചിത്രത്തിൽ നയൻതാര, അനിഘ, വിവേക്, റോബോ ശങ്കർ, യോഗി ബാബു, തമ്പി രാമയ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഡി. ഇമ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.ശിവ, അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ചിത്രം പൊങ്കൽ റിലീസായി ജനുവരി 10ന് തിയേറ്ററുകളിലേക്കെത്തും.