മരം കയറുന്ന ആടുകൾ! മൊറോക്കോയിലെ അപൂർവ കാഴ്ച

single-img
31 December 2018

വടക്കൻ ആഫ്രിക്കയിലെ മൊറോക്കോ എന്ന രാജ്യത്ത് ഒരു അത്യപൂർവ്വ കാഴ്ചയുണ്ട്.. മരങ്ങളിൽ കൂട്ടമായി കയറി നിന്ന് സുഖമായി പഴങ്ങൾ ഭക്ഷിക്കുന്ന ആടുകൾ !..

അർഗനിയാ സ്പിനോസ എന്ന മരത്തിലാണ് ആടുകൾ കയറുന്നത്. ഇത്തരത്തിൽ ആടുകൾ കൂട്ടമായി കയറുന്നത്. അർഗൻ എന്ന ചുരുക്കപ്പേരിലാണ് ഈ മരം അറിയപ്പെടുന്നത്. താഴെനിന്ന് എത്തിപ്പിടിച്ച് പഴങ്ങൾ കഴിച്ചാൽ അതിന്റെ സ്വാദ് പിടിച്ചാണ് പിന്നെ മരം കയറ്റം.

പിളർന്ന രീതിയിലുള്ള പ്രത്യേക തരം കുളമ്പുകൾ ആണ് ഇങ്ങനെ മരം കയറാൻ അവയെ സഹായിക്കുന്നത്.
30 അടി പൊക്കമുള്ള അർഗൻ മരങ്ങളിൽ വരെ മൊറോക്കോയിലെ ആടുകൾ കയറും. 30 അടി വരെ പൊക്കമുള്ള മരങ്ങളിലും ഇവ കയറാറുണ്ട് ആടുകളുടെ ഈ മരം കയറ്റം കാണാൻ നിരവധി സന്ദർശകരാണ് മൊറോക്കോയിലേക്ക് പ്രതിവർഷം എത്തുന്നത്.

ഈ അപൂർവ്വ കാഴ്ചയ്ക്ക് പുറമേ ആടുകളുടെ മരംകയറ്റം മൊറോക്കോയുടെ സാമ്പത്തിക രംഗത്തെയും സ്വാധീനിക്കുന്നുണ്ട്. അർഗൻ മരത്തിലെ പഴത്തിന്റെ കുരുവിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ സൗന്ദര്യവർധകവസ്തുക്കളിൽ ഒരു പ്രധാന ഘടകമാണ്. ഈ മരത്തിലെ പഴങ്ങൾ പൊതുവേ മനുഷ്യർ ഭക്ഷിക്കാറില്ല. ആടുകൾ ഭക്ഷിക്കുന്ന പഴത്തിന് കുരുക്കൾ അവയുടെ വിസർജ്യത്തിൽ നിന്നും ശേഖരിച്ച് അവ വൃത്തിയാക്കി ഉണക്കി ഓയിൽ ഉത്പാദിപ്പിക്കുന്ന വരും മൊറോക്കോയിൽ ഏറെയാണ്.

എന്നാൽ ഇൗ പഴങ്ങൾ മനുഷ്യർ ഭക്ഷിക്കാറുമില്ല.
ഇമരം കയറ്റത്തിലൂടെ ആടുകൾ രാജ്യത്തിലെ ഏറ്റവും വലിയ ഒരു വ്യവസായത്തെ തന്നെ സഹായിക്കുന്നുമുണ്ട്. അർഗൻ മരത്തിലെ പഴങ്ങളുടെ കുരുക്കളിൽ നിന്നും ഉദ്‌പാതിപ്പിക്കുന്ന അർഗൻ ഒായിലിന് ലോകമൊട്ടാകെ ഏറെ ആവശ്യക്കാരാണ് ഉള്ളത്. ഇൗ എണ്ണ പാചകത്തിനും സൗന്ദര്യ വർധക വസ്ത്തുക്കളിലും ധാരാളമായി ഉപയോഗിക്കാറുണ്ട്. അർഗൻ പഴങ്ങളുടെ കുരുക്കൾ ആടുകളുടെ വിസർജ്യത്തിൽ നിന്നും ശേഖരിച്ച് അവ കഴുകി ഉണക്കി എടുത്താണ് മിക്ക കർഷകരും അർഗൻ ഒായിൽ ഉണ്ടാക്കുന്നത്.