ഓട്ടോറിക്ഷകളില്‍ പരാതികള്‍ ഒഴിവാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍;നിരക്ക് ഇനി മൊബൈലിലും തെളിയും

single-img
31 December 2018

തിരുവനന്തപുരം: ഓൺലൈൻ ടാക്സി മാതൃകയിൽ മൊബൈൽഫോൺ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് യാത്രക്കാരെ അറിയിക്കാൻ സംവിധാനമൊരുങ്ങുന്നു.പുതിയ സംവിധാനത്തിന്‍റെ പരീക്ഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റർ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാൻ ആപ്പിലൂടെ കഴിയും. സ്മാർട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാൻ ഫെയർമീറ്റർ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയർമീറ്ററിൽ ക്രമക്കേട് നടത്താനാകില്ല.

മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.