സൗന്ദര്യമത്സരത്തിനിടെ മിസ് കോംഗോയുടെ തലമുടിക്ക് തീപിടിച്ചു: വീഡിയോ

single-img
30 December 2018

നൈജീരിയയിലെ കലബാറില്‍ നടന്ന മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തിനിടെ വിജയിയായ മിസ് കോംഗോയുടെ തലമുടിക്ക് തീപിടിച്ചു. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയായിരുന്നു. അവതാരകന്‍ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. തലയില്‍ തീ പിടിച്ച് നില്‍ക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.