അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത 1800 ഓളം പേര്‍ക്കെതിരെ കേസെടുത്തു

single-img
30 December 2018

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന് 1800 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ജില്ലയിലെ വിവിധിയിടങ്ങളിലായി പങ്കെടുത്തവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായും നിയമവിരുദ്ധമായും സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ തുടങ്ങിയവ ആരോപിച്ചാണ് കേസ്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ എംഎ ബ്രഹ്മരാജ്, എംഎന്‍ ഗോപി തുടങ്ങിയവര്‍ക്കെതിരെയും കേസുണ്ട്. അയ്യപ്പ ജ്യോതിയുടെ വീഡിയോ പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരായി ഇക്കഴിഞ്ഞ 26നായിരുന്നു ബിജെപിയുടെയും ശബരിമല കര്‍മ്മ സമിതിയുടേയും നേതൃത്വത്തില്‍ കാസര്‍കോഡു മുതല്‍ കളിയിക്കാവിള വരെ അയ്യപ്പെ ജ്യോതി തെളിയിച്ചത്.