40 രൂപ നിലത്തിട്ട് കാറില്‍ നിന്ന് 40 ലക്ഷം മോഷ്ടിച്ചു: മോഷണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
24 December 2018

ഡല്‍ഹിയിലെ സൗത്ത് എക്‌സ്റ്റെന്‍ഷന്‍ മാര്‍ക്കറ്റിലാണ് മോഷണം നടന്നത്. കാന്‍പൂരില്‍ നിന്നെത്തിയ കുടുംബത്തിന്റ പണമാണ് നഷ്ടപ്പെട്ടത്. ആഭരണങ്ങള്‍ വാങ്ങാന്‍ എത്തിയ കുടുംബം പണം കാറില്‍ വെച്ച് ഷോപ്പിങ്ങിന് പോയതായിരുന്നു. ഇതിനിടെയെത്തിയ മോഷ്ടാക്കള്‍ വാഹനത്തിന്റെ മുന്നില്‍ പണം വിതറി ഡ്രൈവറുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ എസ്‌യുവിയുടെ ഡിക്കി തുറന്ന് ബാഗ് മോഷ്ടിക്കുകയായിരുന്നു.

സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മൂന്നു പേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണ് പണം മോഷ്ടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡല്‍ഹിയില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന് ധക് ധക് എന്ന മോഷണ സംഘത്തല്‍പ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

ഡ്രൈവറുടെ ശ്രദ്ധ തിരിച്ചതിനു ശേഷം വാഹനത്തിനുള്ളിലെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്. ട്രാഫിക് സിഗ്‌നലുകളില്‍ വെച്ച് വാഹനത്തിന്റെ ചില്ലില്‍ ഇടിച്ച് ശ്രദ്ധ തിരിച്ചാണ് മോഷണങ്ങളില്‍ പലതും നടത്താറ്. മോഷ്ടിക്കാനുള്ള വാഹനം നിശ്ചയിച്ചുകഴിഞ്ഞാല്‍ ഏറെ സമയം പിന്തുടര്‍ന്നതിന് ശേഷമായിരിക്കും മോഷണം നടത്തുക.