25 കോടിയോളം പേരുടെ കയ്യിലുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തിക്കില്ല

single-img
24 December 2018

2019 ജനുവരി ഒന്നുമുതല്‍ മാഗ്‌നറ്റിക്ക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഡിസംബര്‍ 31മുതല്‍ ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷ്ഠിത എടിഎം കാര്‍ഡുകള്‍ പൂര്‍ണ്ണമായും പണമിടപാടിന് ഉപയോഗിക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണിത്.

സെപ്തംബര്‍ മുപ്പതിലെ കണക്കനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 99 കോടിയാണ്. ഇവരില്‍ 75 ശതമാനം വരുന്നവര്‍ക്ക് മാത്രമേ ചിപ്പ് കാര്‍ഡുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളവര്‍ക്ക് ഒരാഴ്ച്ചക്കകം ചിപ്പ് കാര്‍ഡുകള്‍ ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കില്ല.

ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കാര്‍ഡ് ഉപയോഗം അസാധ്യമാക്കുന്നത്. ചിപ്പ് കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാവുന്നത് വരെ മാഗ്‌നെറ്റിക് സ്‌ട്രൈപ്പ് കാര്‍ഡുകളുടെ ഉപയോഗം സാധ്യമാക്കാന്‍ ആര്‍.ബി.ഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. ചിപ്പ് കാര്‍ഡ് ലഭിക്കുന്നതില്‍ ഭൂരിഭാഗവും എസ്.ബി.ഐ ഉപഭോക്താക്കളാണ്.

യൂറോപേയ് മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുടെ ചുരുക്കെഴുത്താണ് ഇ.എം.വി. ക്ലോണിങ്, സ്‌കിമ്മിങ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടുകയാണ് മാഗ്‌നെറ്റിക് സ്‌ട്രൈപ് കാര്‍ഡുകളുടെ പ്രധാന ലക്ഷ്യം. സുരക്ഷ ഭീഷണിയെ തുടര്‍ന്ന് 2016 ഒക്ടോബറില്‍ 32 ലക്ഷം എ.ടി.എം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്യേണ്ടി വന്നത്.

നിങ്ങളുടെ കാര്‍ഡ് ഇഎംവി കാര്‍ഡ് ആണെങ്കില്‍ അതിന് മുകളില്‍ സ്വര്‍ണ്ണനിറത്തിലുള്ള ഒരു ചിപ്പ് ഉണ്ടാകും. കാര്‍ഡിന്റെ മുന്‍വശത്ത് ലെഫ്റ്റ് ഭാഗത്തായി സ്വതവേ ഇത് കാണപ്പെടുന്നത്. ക്ലോണ്‍ ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ചിപ്പ് കാര്‍ഡിന്റെ പ്രത്യേകത. എസ്ബിഐ ഉപയോക്തക്കളില്‍ ഇതുവരെ മാഗ്‌നറ്റിക്ക് കാര്‍ഡ് മാറ്റാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കാര്‍ഡ് മാറ്റാം.

അതിനായി onlinesbi.com എന്ന സൈറ്റില്‍ കയറി ലോഗിന്‍ ചെയ്ത് ഇ സര്‍വീസ് ടാബില്‍ ‘ATM card services’തിരഞ്ഞെടുക്കുക. ഇവിടെ എടിഎം കാര്‍ഡ് മാറ്റാനുള്ള ഓപ്ഷന്‍ ലഭ്യമാണ് ഇത് സെലക്ട് ചെയ്താല്‍ റജിസ്ട്രര്‍ ചെയ്ത വിലാസത്തില്‍ നിങ്ങള്‍ക്ക് പുതിയ എടിഎം കാര്‍ഡ് ലഭിക്കും.