സൈക്കോ വില്ലനായി ഫഹദ് ഫാസില്‍ വരുന്നു; നാല് സഹോദരങ്ങളുടെ കഥ പറയുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍

single-img
21 December 2018

ചിത്രീകരണം പുരോഗമിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ സൈക്കോ വില്ലന്റെ വേഷത്തില്‍ ഫഹദ് ഫാസില്‍. നാലു സഹോദരന്മാരുടെ കഥ പറയുന്ന ഈ ഫാമിലി എന്റര്‍റ്റൈനര്‍ ചിത്രത്തില്‍ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, പുതുമുഖമായ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ശ്യാം പുഷ്‌ക്കരന്‍ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മധു സി നാരായണന്‍ ആണ്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് പുറത്തിറങ്ങുന്നത്.

ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌ക്കരന്‍ ടീം ആരംഭിച്ച വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന ബാനറിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷൈജു ഖാലിദും സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമും ആണ്. പ്രശസ്ത എഡിറ്റര്‍ ആയ സൈജു ശ്രീധരന്‍ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. ഫെബ്രുവരിയിലാണ് റിലീസ് പ്രതീക്ഷിക്കുന്നത്. തമിഴില്‍ വില്ലനായി അഭിനയിച്ചിട്ടുള്ള ഫഹദ് മലയാളത്തിലും നെഗറ്റീവ് ടച്ചുള്ള വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.