ഹനുമാന്‍ മുസ്‌ലീമായിരുന്നു; പുതിയ കണ്ടെത്തലുമായി ബി.ജെ.പി എം.എല്‍.എ

single-img
20 December 2018


ഹനുമാന്‍ മുസ്‌ലിമായിരുന്നുവെന്ന് ബി.ജെ.പി നേതാവിന്റെ പുതിയ കണ്ടെത്തല്‍. ബി.ജെ.പി നേതാവ് ബുക്കല്‍ നവാബാണ് പുതിയ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയിരിക്കുന്നത്. 

‘ഹനുമാന്‍ മുസല്‍മാന്‍ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം . കാരണം മുസ്ലീങ്ങള്‍ക്ക് ഇടയിലാണ് ഹനുമാനുമായി സാദൃശ്യമുള്ള പേരുകള്‍. ഉദാഹരണത്തിന് റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, കുര്‍ബാന്‍. അത്തരം പേരുകള്‍ മുസ്ലീങ്ങള്‍ക്കിടയിലേ കാണാനാകൂ. നവാബ് പറഞ്ഞു. ഈ പേരുകളൊക്കെയും ഉരുത്തിരിഞ്ഞ് വന്നത് ഹനുമാനില്‍ നിന്നാണ്. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഈ പേരുകളൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും നവാബ് പറഞ്ഞു. 


നേരത്തെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഹനുമാന്‍ ദളിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു. പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ ആദിത്യനാഥ് തയ്യാറായിരുന്നില്ല. ഹനുമാന്റെ ജാതി പറയുന്നവര്‍ മറ്റു ദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.