മരിച്ചെന്ന് ഗൂഗിള്‍; മരിച്ചിട്ടില്ല, തെളിവ് നല്‍കാമെന്ന് കേന്ദ്രമന്ത്രി

single-img
19 December 2018

താന്‍ മരിച്ചെന്ന് രേഖപ്പെടുത്തിയ ഗൂഗിളിനെ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാനൊരുങ്ങി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. 2011 ഡിസംബര്‍ 30ന് ബാബുള്‍ സുപ്രിയോ മരിച്ചെന്നാണ് ഗൂഗിളിലുള്ളത്. ഇത് കണ്ട് ഞെട്ടിയ മന്ത്രി ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍ ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്.

ജീവിതം മനോഹരമാണെന്നും ഇനിയും ജീവിക്കണമെന്നും ബാബുല്‍ ട്വിറ്ററില്‍ കുറിച്ചു. ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവ് നല്‍കാമെന്നും അദ്ദേഹം ഗൂഗിളിനോട് പറഞ്ഞു.

പശ്ചിമബംഗാളിലെ അന്‍സോളില്‍ നിന്നുള്ള എംപിയാണ് ബാബുള്‍ സുപ്രിയോ. പിന്നണി ഗായകനും ടെലിവിഷന്‍ അവതാരകനും കൂടിയാണ് അദ്ദേഹം. മരിച്ച തീയതി ഗൂഗിളില്‍ എങ്ങനെ വന്നെന്ന കാര്യത്തില്‍ വ്യക്തതയില്ല.