‘മോദി തരാമെന്നേറ്റ 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടില്‍ എത്തിയിരിക്കും; പക്ഷേ റിസര്‍വ് ബാങ്ക് പണം തരുന്നില്ലെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവ്‌ലെ

single-img
19 December 2018

മോദി സര്‍ക്കാര്‍ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ ഇട്ടുതരുമെന്നു പറഞ്ഞ 15 ലക്ഷം രൂപ അല്‍പാല്‍പമായി ഇട്ടുതരുമെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയും ആര്‍പിഐ നേതാവുമായ രാംദാസ് അതാവ്‌ലെ. പണം ഒറ്റയടിക്കു നല്‍കാന്‍ കഴിയില്ല. റിസര്‍വ് ബാങ്കിനോടു പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. അതുകൊണ്ടു ചില സാങ്കേതിക തടസ്സങ്ങളുണ്ടായെന്നും അതാവ്‌ലെ പറഞ്ഞു.

നേരത്തേ, ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്ന് ആരോപിച്ചു ദലിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ വിമര്‍ശിച്ച് അഠാവ്‌ലെ രംഗത്തെത്തിയിരുന്നു. ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ സേനയില്‍ അണിചേരൂ… വിദേശ മദ്യം കഴിക്കാം എന്ന രാംദാസ് അതാവ്‌ലെയുടെ പ്രസ്താവനയും വിവാദത്തിലായി. ഏതൊരാള്‍ക്കും ബീഫ് കഴിക്കാന്‍ അവകാശമുണ്ടെന്നു പറഞ്ഞ് ബിജെപിയെ അതാവ്‌ലെ വെട്ടിലാക്കിയിരുന്നു.