ചിത്രം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയെന്ന് തോന്നിയില്ലേയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; താങ്കള്‍ പടം കണ്ടോയെന്ന് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

single-img
18 December 2018

മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഹൈപ്പ് നല്‍കി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഒടിയന്‍. എന്നാല്‍ നല്‍കിയ പ്രതീക്ഷകളില്‍ നിന്നും വിഭിന്നമായ അഭിപ്രായം നേടാനേ ചിത്രത്തിന് കഴിഞ്ഞുള്ളു. എങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച് റെക്കോഡ് കളക്ഷനുമായി ചിത്രം മുന്നേറുകയാണ്.

മൂന്നു ദിവസം കൊണ്ട് 60 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഗോള കളക്ഷന്‍ വിവരം പുറത്തു വിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടുന്ന മലയാള ചിത്രമെന്ന റെക്കോഡും ഇതോടെ ഒടിയന്റെ പേരിലായി.

ഇതിനിടെ ഒടിയനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ നികേഷ് കുമാറിന്റെ ചോദ്യത്തിന് മോഹല്‍ലാല്‍ നല്‍കിയ മറുപടി വൈറലാവുകയാണ്. ഒടിയന്‍ സിനിമയില്‍ താങ്കള്‍ സംതൃപ്തനാണോ എന്ന ചോദ്യത്തോടെയാണ് നികേഷ് തുടങ്ങിയത്.

തന്നെ സംബന്ധിച്ചിടത്തോളം ആ ക്യാരക്ടര്‍ മനോഹരമായി ചെയ്തു എന്നാണ് കരുതുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരു നടന്റെ ധര്‍മ്മമാണ് ആയാള്‍ക്ക് കിട്ടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കുക എന്നത്.

അതിന് ശ്രമിച്ചു. അത് ആരാധകര്‍ക്ക് ഇഷ്ടമായി എന്നു പറഞ്ഞു. ഒടുവിലായി പടം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയി എന്ന് തോന്നിയില്ലേ എന്നായായി നികേഷ് കുമാര്‍. എന്താ ഇഷ്ട ഇങ്ങിനെ ചോദിക്കുന്നത്, നിങ്ങള്‍ ചിത്രം കണ്ടോ എന്നായി മോഹന്‍ലാല്‍.

അപ്രതീക്ഷിത ചോദ്യത്തില്‍ പരുങ്ങിയ നികേഷ് ‘കണ്ടു’ എന്ന് ചമ്മലോടെ മറുപടി പറയുകയാണ് ഉണ്ടായത്. അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ അതിന്റെ കൂടെ നില്‍ക്കാം, നന്നായിട്ട് തോന്നിയെങ്കില്‍ അതിന്റെ കൂടെയും എന്ന ഒരു ചിരിയോടെ തന്നെ മോഹന്‍ലാല്‍ പറഞ്ഞു.

നികേഷിന്റെ ചൊറിയല്‍ ചോദ്യത്തിന് മോഹന്‍ലാലിന്‍റെ കൊല മാസ്സ് ചിരി

ചിത്രം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയെന്ന് തോന്നിയില്ലേയെന്ന് നികേഷ് കുമാര്‍; താങ്കള്‍ പടം കണ്ടോയെന്ന് മോഹന്‍ലാല്‍

Posted by Film Frames on Monday, December 17, 2018
നികേഷിന്റെ ചൊറിയല്‍ ചോദ്യത്തിന് മോഹന്‍ലാലിന്‍റെ കൊല മാസ്സ് ചിരി

ചിത്രം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയെന്ന് തോന്നിയില്ലേയെന്ന് നികേഷ് കുമാര്‍; താങ്കള്‍ പടം കണ്ടോയെന്ന് മോഹന്‍ലാല്‍

Posted by Film Frames on Monday, December 17, 2018