ഇനിമുതല്‍ വിമാനത്തിനുള്ളിലും മൊബൈല്‍ഫോണും ഇന്റര്‍ നെറ്റും ഉപയോഗിക്കാം

single-img
18 December 2018

വിമാനത്തിലും കപ്പലിനുള്ളിലും യാത്രചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ വോ്യമസമുദ്ര പരിധിയില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഈ സൗകര്യം യഥേഷ്ടം ഉപയോഗിക്കാം.

കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ളൈറ്റ് ആന്‍ഡ് മാരിടൈം (ഐ. എഫ്. എം. സി) നിയമം സംബന്ധിച്ചുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യന്‍ ടെലകോം ലൈസന്‍സുള്ള ദാതാവുമായി സഹകരിച്ച് ഫോണ്‍കോള്‍ ഡേറ്റാ സേവനങ്ങള്‍ നല്‍കാമെന്നാണ് റിപ്പോര്‍ട്ട്.

വിദേശ, ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. ഇതിന്റെ നിരക്കുകള്‍ സംബന്ധിച്ചുമുള്ള നിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.