ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേസിന്റെ ചെന്നൈ ഷോറൂം 2018 ഡിസംബർ 19 ബുധനാഴ്ച പ്രവർത്തനമാരംഭിക്കുന്നു

single-img
18 December 2018

ചെന്നൈ: സ്വർണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്കു കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേസിന് ഗ്രൂപ്പിന്റെ ചെന്നൈ അണ്ണാ നഗർ ഷോറൂമിന്റെ ഉദ്‌ഘാടനം 2018 ഡിസംബർ 19 ബുധനാഴ്ച രാവിലെ 10.30ന്, 812 Km. Run Unique World Record Holder ഡോ ബോബി ചെമ്മണ്ണൂരും പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം വിജയ് സേതുപതിയും ചേർന്ന് നിർവഹിക്കുന്നു.

എസ്.ആർ വിജയകുമാർ (എം പി -സെൻട്രൽ ചെന്നൈ), എം മോഹൻ (എം എൽ എ- അണ്ണാ നഗർ ),ഗോകുല ഇന്ദിര (മുൻമന്ത്രി), ആർ ഗണേശ് (എം.എൽ.എ- ഊട്ടി ), എ.എസ്.പി ഝാൻസി റാണി (പ്രസിഡണ്ട്- മഹിളാ കോൺഗ്രസ്) എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

BIS ഹാൾമാർക്ക്ട് 916 സ്വർണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാന്റഡ് വാച്ചുകളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമിൽ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്‌ഘാടനം കാണുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് സ്വർണ്ണ സമ്മാനങ്ങൾ ലഭിക്കുന്നു. ഉദ്‌ഘാടനം പ്രമാണിച്ചു ഡയമണ്ട് ആഭരണങ്ങൾക്ക് 50 % വരെ ഡിസ്‌കൗണ്ട്, സ്വർണ്ണാഭരണങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ഉദ്‌ഘാടനവേളയിൽ ചെന്നൈയിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ അംഗങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്യുന്നു. ആരോരുമില്ലാതെ വഴിയിൽ കിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നൽകി ജീവിതാന്ത്യം വരെ പോറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന നിരവധി പുവർഹോമുകൾക്ക് പുറമെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒട്ടേറെ മറ്റു സേവനപരിപാടികളും ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേയ്‌സ് സംഘടിപ്പിച്ചു വരുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹനത്തിനായ് പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കുന്നവർക്ക് തങ്കമെഡൽ നൽകി ആദരിക്കൽ, സൗജന്യ അരി വിതരണം, നേത്ര ചികിത്സാ ക്യാമ്പ്, സമൂഹ വിവാഹം, കടക്കെണി മൂലം ആത്മഹത്യ ചെയ്ത കുടുംബങ്ങൾക്കായുള്ള ധനസഹായം, ഭവനനിർമ്മാണം തുടങ്ങിയ സാമൂഹ്യ സേവനങ്ങൾക്കായി ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതത്തിൽ ഒരു നിശ്ചിത ശതമാനം സ്ഥിരമായി വിനിയോഗിച്ചു വരുന്നു. കൂടാതെ ബോബി ഫാൻസ് അസോസിയേഷൻ വഴിയും ബോബി ഫ്രണ്ട്സ് ബ്ലഡ് ബാങ്ക് വഴിയും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിലെ മുഴുവൻ ജീവനക്കാർ വഴിയും രക്തദാനത്തിന് സദാ സന്നദ്ധരായിരിക്കുന്ന രണ്ടര ലക്ഷം പേർ അടങ്ങിയ ബ്ലഡ് ഡൊനേഷൻ ഫോറം അനവധി രോഗികൾക്ക് ആശ്വാസമേകി കൊണ്ടിരിക്കുന്നു.