പോലീസ് സ്‌റ്റേഷനുള്ളില്‍ വെച്ച് കടിക്കാന്‍ വന്ന പാമ്പിനെ കാലുകൊണ്ടു പിടിച്ച് യുവാവ്; വീഡിയോ വൈറല്‍

single-img
16 December 2018

വടക്കന്‍ തായ്‌ലന്‍ഡിലാണു സംഭവം. പൊലീസ് സ്റ്റേഷന്‍ ലോബിയിലിരുന്ന ആള്‍ അപ്രതീക്ഷിതമായി കാലിനടിയില്‍ കണ്ട പാമ്പിനെ ചവിട്ടിക്കൂട്ടി കൈപിടിയിലൊതുക്കുകയായിരുന്നു. ആറടിയോളം നീളുമുള്ള പാമ്പിനെയാണു ഭിന്നശേഷിക്കാരനായ യുവാവ് മെരുക്കിയത്.

ഇതിനുശേഷം അകത്തുനിന്നു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. യുവാവിന്റെ കയ്യിലുള്ള പാമ്പിനെ കണ്ടു ഭയപ്പെട്ട പൊലീസുകാരന്‍ പുറത്തു കൊണ്ടു പോകാനും ആവശ്യപ്പെട്ടു. ഒരു ചിരിയോടെ യുവാവ് പാമ്പിനെ കൊണ്ടു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.