സൂര്യപ്രകാശത്തില്‍ ഓരോ മണിക്കൂറുകളിലും നിറം മാറുന്ന കല്ലുകള്‍: റോസ് നഗരമായ പെട്ര വിനോദസഞ്ചാരികള്‍ കാണേണ്ടതു തന്നെയാണ്

single-img
16 December 2018

കൊത്തുശില്‍പങ്ങള്‍ നിറഞ്ഞ ഗുഹകള്‍ ഉള്ള റോസ് നഗരമെന്ന് അറിയപ്പെടുന്ന ജോര്‍ദാനിലെ പെട്രയിലേക്കുള്ള യാത്ര നഷ്ടപ്പെട്ടുപോയ നാഗരികതയെക്കുറിച്ചുള്ള ഒരു ചരിത്രാന്വേഷണം കൂടിയാണ്. ദക്ഷിണ മേഖലയില്‍ നിന്നും പലായനം ചെയ്ത നബാറ്റിയന്‍ വര്‍ഗ്ഗത്തില്‍പെട്ട അറബികള്‍ വിരഹിക്കുന്ന ഈ നഗരത്തിന്റെ ചരിത്രത്തിന് ഏകദേശം 2000 വര്‍ഷം പഴക്കമുണ്ട്.

പാറകളുടെ വിള്ളലുകള്‍ക്കിടയില്‍ പാര്‍ത്തിരുന്ന ഇവരെക്കുറിച്ച് പുറം ലോകം അധികമൊന്നും അറിഞ്ഞിരുന്നില്ല. റാഖ്മു എന്ന് അറിയപ്പെട്ടിരുന്ന ഇവിടത്തെ നഗരവാസികള്‍ അറേബ്യന്‍ മെഡിറ്ററേന്യന്‍ കടലുകള്‍ക്കിടയില്‍ ഈജിപ്തില്‍ നിന്നും സിറിയയിലേക്കുള്ള ഒട്ടക പല്ലക്കുകളുടെ സഞ്ചാരികളായിരുന്നു. സുഗന്ധദ്രവ്യങ്ങളുടെ കച്ചവടമായിരുന്നു ഇവരുടെ പ്രധാന തൊഴില്‍.

സൂര്യപ്രകാശത്തില്‍ ഓരോ മണിക്കൂറുകളിലും നിറം മാറുന്ന കല്ലുകളുടെ അപൂര്‍വ്വതയാണ് പെട്ര നഗരത്തിന്റെ ഏറ്റവും മനോഹരമായ വശ്യസൗന്ദര്യം. ബൈസാന്റിന്‍ കാലഘട്ടത്തിലെ പള്ളിയിലെ സില്‍ക്ക് കല്ലറകള്‍ അഴകുള്ള പട്ടില്‍ പൊതിഞ്ഞ വിവിധ നിറങ്ങളോടുകൂടിയവയാണ്.

പുരാവസ്തുശാസ്ത്രജ്ഞര്‍ പോലും അധികം കടന്നു ചെന്നിട്ടില്ലാത്ത പെട്രാ നഗരത്തിലെ മണ്ണിനടിയിലെ ഒരു സ്മാരകം 2016ല്‍ സാറ്റലൈറ്റ് ഇമേജറിയിലൂടെയാണ് കണ്ടുപിടിച്ചത്. ജോര്‍ദാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ ഈ നഗരം കോടിക്കണക്കിനാളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ലോകത്തിലെ തന്നെ പഴക്കം ചെന്ന ഹെരിറ്റേജുകളില്‍ ഒന്നാണ്.

അമ്മാന്‍ നഗരത്തില്‍ നിന്നും മൂന്നു മണിക്കൂര്‍ റോഡ് മാര്‍ഗ്ഗവും അഖാബയിലെ റെഡ് സീ ഹാര്‍ബറില്‍ നിന്നും രണ്ട് മണിക്കൂര്‍ അകലെ മാത്രമുള്ള പെട്രയിലേക്ക് ജോര്‍ദാന്‍ റെയില്‍ സര്‍വ്വീസും ബസ്സും പ്രൈവറ്റ് ടാക്‌സിയും ലഭ്യമാണ്. ജനുവരി ഫെബ്രുവരി മാസങ്ങളാണ് പെട്രാ നഗരം കാണാന്‍ ഉത്തമമായ കലാവസഥ. നഗരത്തില്‍ ഒരു രാത്രി തങ്ങി ഒരു ദിവസം പകല്‍ മുഴുവന്‍ ചുറ്റിക്കറങ്ങി ആസ്വദിക്കുകയും ചെയ്യാവുന്നതാണ്, നഗരത്തിന്റെ രാത്രിസൗന്ദര്യമാണ് മറ്റൊരു സവിശേഷത.