വിരാട് കോലിക്ക് 25-ാം ടെസ്റ്റ് സെഞ്ചുറി

single-img
16 December 2018

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെഞ്ചുറി. 216 പന്തുകളില്‍ നിന്നാണ് കോലി തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തിട്ടുണ്ട്. അജിന്‍ക്യ രഹാനെ(51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കോലി (111), ഹനുമ വിഹാരി (19) എന്നിവരാണ് ക്രീസില്‍.

മൂന്നാം ദിനത്തിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നഥാന്‍ ലിയോണിന്റെ പന്തില്‍ ടിം പെയ്ന്‍ പിടിച്ചാണ് രഹാനെ പുറത്തായത്. ഓസീസിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 326 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്.