കൊച്ചിയില്‍ ലഹരിമരുന്നുമായി സിനിമ-സീരിയല്‍ നടി പിടിയില്‍

single-img
16 December 2018

ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തിയതിനു സിനിമ, സീരിയൽ നടി അശ്വതി ബാബു അറസ്റ്റിൽ. ഡ്രൈവർ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. നടിയുടെ ഫ്ളാറ്റില്‍ ഞായറാഴ്ച വൈകിട്ടാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. ഫ്ളാറ്റില്‍നിന്ന് എം.ഡി.എം.എ ലഹിമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് നടി പോലീസിനോട് പറഞ്ഞു. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

കഴിഞ്ഞ സെപ്റ്റംബറില്‍ എറണാകുളത്തു നടന്ന വന്‍ മയക്കുമരുന്നു വേട്ടയിൽ 200 കോടിയുടെ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടിയിരുന്നു. 32 കിലോയുടെ എംഡിഎംഎ മരുന്നാണു പിടിച്ചെടുത്തത്.

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. നഗരത്തിലെ കുറിയർ സർവീസുകൾ വഴിയാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. സംഭവം നടന്നു രണ്ടു മാസം പിന്നിടുമ്പോഴാണു അതേ മയക്കുമരുന്നുമായി സീരിയല്‍ നടി  അറസ്റ്റിലായത്. ഇവരെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി.