മമ്മൂട്ടിയുടെ ‘യാത്ര’ റിലീസിന് തയ്യാറെടുക്കുന്നു

single-img
15 December 2018

മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം യാത്ര ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന വൈ. എസ് രാജശേഖര റെഡ്ഡിയുടെ ജീവചരിത്രമാണ്. ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ 21ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന്റെ റിലീസ് 2019 ഫെബ്രവരി എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

വൈ. എസ് രാജശേഖര റെഡ്ഡിയുടെ റോള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാണ്. ആന്ധ്രാ പ്രദേശ് രാഷ്ട്രീയത്തിലെ ഏറേറവും പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു വൈ. എസ്. ആര്‍. മറ്റ് ജീവചരിത്രങ്ങളെ പോലെ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം 2003ല്‍ അദ്ദേഹത്തിന്റെ മൂന്ന് മാസം നീണ്ട പദയാത്രയും അനുബന്ധസംഭവങ്ങളുമാണ്.

മമ്മൂട്ടിയെ കൂടാതെ റാവോ രമേഷ്, അനസൂയ ഭരദ്വാജ്, സുഹാസിനി, പോസനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ കെദേക്കര്‍ തുടങ്ങി നീണ്ട താരനിരയുണ്ട്. കെ. വിജൈ ചില്ലായും, ശശി ദേവ് റെഡ്ഡിയും ചേര്‍ന്ന് 70 എംഎം എന്‍ര്‍ടയിന്‍മെന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ തീരന്‍ അധികരം ഒണ്ട്ര് ഫെയിം സത്യന്‍ സൂര്യയാണ്.