സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

single-img
15 December 2018

സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്.  കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തള്ളിയ കോടതി പോലീസിനു മുന്നില്‍ കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് കോഴിക്കോട്ട് നടന്ന സാഹിത്യോത്സവത്തില്‍ സന്തോഷ് ഏച്ചിക്കാനം നടത്തിയ പ്രസംഗത്തിലെ പരാര്‍ശങ്ങള്‍ തന്റെ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി സി. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.

.