കോടതിയില്‍ പുള്ളിപ്പുലി; ജഡ്ജിയും അഭിഭാഷകരും വാദിയും പ്രതിയും ജീവനും കൊണ്ടോടി

single-img
15 December 2018

ഗുജറാത്തിലെ കോടതിയില്‍ അപ്രതീക്ഷിതമായി പുലി കയറിയതോടെ ജഡ്ജിയും അഭിഭാഷകരും ജീവനും കൊണ്ടോടി. സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് പുലി കയറിയത്. നഗരപ്രദേശത്തുളള കോടതിയില്‍ പുലികയറിയത് ഏവരിലും പരിഭ്രാന്തി പരത്തി.

ഇന്നലെ ഉച്ചയോടെ കോടതി മുറിക്കുളളില്‍ ജഡ്ജിയും അഭിഭാഷകരും മറ്റ് ജീവനക്കാരും നില്‍ക്കെയാണ് പുലി അകത്ത് കടന്നത്. ഉടന്‍ തന്നെ എല്ലാവരും പുറത്തേക്ക് ഓടി. പുലിയെ അകത്തിട്ടു പൂട്ടാന്‍ സാധിച്ചതാണ് അപകടം ഒഴിവാക്കിയത്. കുന്നുകള്‍ ഏറെയുളള ചോട്ടിലയില്‍ കുന്നിന് ചുറ്റും കാടുകളാണ്. ഈ കാടുകളില്‍ നിന്നാകും പുലി നഗരത്തിലെത്തിയതെന്നാണ് നിഗമനം.