‘വലിയ മാജിക് ഒന്നുമില്ല’: മോഹന്‍ലാല്‍ അന്നേപറഞ്ഞു… പഴയ വീഡിയോ വീണ്ടും വൈറല്‍

single-img
15 December 2018

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒടിയന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്‌തെങ്കിലും തിരുവനന്തപുരത്തും കോഴിക്കോടും പലയിടങ്ങളിലും ഷോ മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം മോശമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകര്‍ പൊങ്കാലയിടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ഒടിയനെക്കുറിച്ച് റിലീസിന് മുന്‍പ് പറഞ്ഞ വീഡിയോ വൈറലാകുന്നു. ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളൂ. അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല.

ഒരുപാട് ഇമോഷന്‍സുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത് സിനിമ കാണൂ. എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ് വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

ഒടിയന്‍ റിവ്യുവും ,ലാലേട്ടന്‍ പറഞ്ഞതും ഒന്നു തന്നെ❤️❤️

Posted by The Complete Actor Mohanlal on Friday, December 14, 2018