പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍; മറ്റു പെണ്‍കുട്ടികളെയും ഇയാള്‍ ചൂഷണം ചെയ്തതായി പൊലീസ്

single-img
14 December 2018

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. മഗളുരു ഹൊസ്മാര്‍ മഠത്തിന്റെ ഉടമസ്ഥതയില്‍ കാര്‍ക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകന്‍ നരാവി സ്വദേശി പ്രസാദ് കോട്യാനെ(43)യാണ് കാര്‍ക്കള ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.

സംഭവത്തില്‍ വിദ്യാര്‍ഥിനിയോ രക്ഷിതാക്കളോ പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഉഡുപ്പി എസ്പി ലക്ഷ്മണ്‍ നിമ്പാര്‍ഗി സ്‌കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകന്‍ കുറ്റം സമ്മതിച്ചു.

തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. മറ്റു ചില പെണ്‍കുട്ടികളെയും ഇയാള്‍ ചൂഷണം ചെയ്തതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോ ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തതായും സൂചനയുണ്ട്.