ഒടിയനെ കാണാന്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എത്തി

single-img
14 December 2018

ഒടിയന്‍ മാണിക്യനെ കാണാന്‍ സുചിത്ര എത്തി. എറണാകുളം കവിത തിയേറ്ററില്‍ ആണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ കുടുംബത്തോടൊപ്പമാണ് സുചിത്ര സിനിമ കാണാന്‍ എത്തിയത്. മോഹന്‍ലാലിന്റെ ഒട്ടുമിക്ക സിനിമകളുടെയും ഫസ്റ്റ് ഷോ കാണാന്‍ സുചിത്ര എത്താറുണ്ട്.

സിനിമ കണ്ടിറങ്ങിയ സുചിത്രയോട് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ നല്ല സിനിമയെന്നായിരുന്നു മറുപടി. നല്ല കഥയാണെന്നും നല്ലൊരു എന്റര്‍ടെയിനറാണെന്നും സുചിത്ര പറഞ്ഞു. ഒടിയന്‍ ഫസ്റ്റ് ഷോ കാണാന്‍ സുചിത്രയെ കൂടാതെ നടന്‍ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, ഫര്‍ഹാന്‍ ഫാസില്‍ തീവണ്ടിയിലെ നായിക സംയുക്ത മേനോന്‍ തുടങ്ങിയവരും എത്തിയിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഒടിയന്‍ കാണാന്‍ എത്തി.

പുലര്‍ച്ചെ ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക പ്രദര്‍ശനം കാണാന്‍ എറണാകുളം കവിത തിയേറ്ററിലാണ് ശ്രീകുമാര്‍ മേനോന്‍ എത്തിയത്. സിനിമ പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് അവരോടൊപ്പം ഇരുന്ന് കണ്ടതെന്ന് ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.