മോദി നടത്തിയ 84 വിദേശയാത്രകള്‍ക്കായി ചിലവാക്കിയത് 2000 കോടിയിലധികം രൂപ

single-img
14 December 2018

അധികാരം ഏറ്റെടുത്തതിനു ശേഷം  മോദി നടത്തിയ 84 വിദേശ യാത്രകള്‍ക്ക് ചിലവായത് 2000 കോടിയിലധികം രൂപയെന്ന് വിദേശകാര്യ മന്ത്രാലയം. സി.പി.ഐ എം.പി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ് രാജ്യസഭയിലാണ് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റായ എയര്‍ ഇന്ത്യ വണിന്റെ ചെലവ്, ഹോട്ട് ലൈന്‍ സംവിധാനമൊരുക്കല്‍ എന്നിവയെല്ലാം ഈ ചെലവില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി വി.കെ സിങ് പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വിദേശയാത്രകളില്‍ മോദിയുടെ കൂടെ സഞ്ചരിച്ച മന്ത്രിമാരുടെ വിവരങ്ങള്‍, ഒപ്പിട്ട എഗ്രിമെന്റുകള്‍, യാത്രയ്ക്കായി എയര്‍ഇന്ത്യയ്ക്ക് നല്‍കിയ പണം തുടങ്ങിയ കാര്യങ്ങളാണ് ബിനോയ് വിശ്വം ചോദിച്ചിരുന്നത്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സിനായി 1,583.18 കോടി രൂപയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 429.28 കോടിരൂപയും ചിലവാക്കിയിട്ടുണ്ട്. ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ക്കായി 9.12 കോടിരൂപയാണ് ചെലവാക്കിയത്.