ഇപി ജയരാജന് വീണ്ടും നാക്കുപിഴച്ചു; ഇത്തവണ പണികിട്ടിയത് ഐഎം വിജയന്റെ പേരില്‍

single-img
13 December 2018

ബോക്‌സിങ് ഇതിഹാസം മുഹമ്മദാലിയെ കേരളത്തിന്റെ അഭിമാന താരമാക്കിയ മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്കുപിഴ. ഫുട്‌ബോള്‍ താരം ഐ.എം വിജയന് പകരം പറഞ്ഞത് എം. എന്‍ വിജയന്റെ പേര്. നിയമസഭയില്‍ സംസാരിക്കവെയാണ് ഇ.പി ജയരാജന്റെ നാക്ക് വീണ്ടും പിഴച്ചത്. എം.എന്‍ വിജയന് ഒപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞത്.

നേരത്തെ ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചപ്പോള്‍ ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം കേരളത്തിന്റെ അഭിമാന താരമായിരുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. അന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ മന്ത്രിക്കെതിരെ ട്രോള്‍ പെരുമഴയായിരുന്നു.