ചെന്നിത്തലയുടെ പ്രതിഷേധം ഏറ്റു: വനിതാ മതിലിന്റെ ‘മുഖ്യരക്ഷാധികാരി’ സ്ഥാനത്തുനിന്ന് ഒഴിവാക്കി

single-img
13 December 2018

ആലപ്പുഴ: വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി. രക്ഷാധികാരിയായി തന്റെ പേരു വച്ചതു സാമാന്യ മര്യാദയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ചെന്നിത്തല പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പേരു നീക്കിയത്.

ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന പ്രത്യേകയോഗത്തിലാണു ജില്ലയില്‍നിന്നുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ചെന്നിത്തലയെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്. എന്നാല്‍ തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ രക്ഷാധികാരിയാക്കി പേരുവച്ചതില്‍ കളക്ടറെ ചെന്നിത്തല പ്രതിഷേധമറിയിച്ചു.

രണ്ടു തവണയാണ് പിആര്‍ഡി പത്രക്കുറിപ്പിറക്കിയത്. ആദ്യ പത്രക്കുറിപ്പില്‍ ചെന്നിത്തലയുടെ പേരില്ലായിരുന്നു. രണ്ടാമത്തേതില്‍ പേരുവച്ച് ഇറക്കുകയായിരുന്നു.