ഏത് സിനിമയും റിലീസിനു മണിക്കുറുകള്‍ മുമ്പേ ചോരും; സിനിമാക്കാരുടെ ഉറക്കംകെടുത്തുന്ന തമിഴ് റോക്കേഴ്‌സ് ചില്ലറക്കാരല്ല

single-img
12 December 2018

സിനിമ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ചയ്ക്ക് മുമ്പുള്ള വ്യാഴാഴ്ച സിനിമാക്കാര്‍ക്ക് നിര്‍ണ്ണായകമാകുന്ന മണിക്കൂറുകളാണ്. വ്യാഴാഴ്ചയുടെ ഏത് മണിക്കൂറിലും അത് സംഭവിക്കാം. സിനിമ റിലീസിനു മുമ്പ് തന്നെ അതിന്റെ ഒരു വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാകാനുള്ള സാധ്യത. തമിഴ് റോക്കേഴ്‌സിന്റെ കഥ ഇവിടെ തുടങ്ങുന്നു.

തമിഴ് റോക്കേഴ്‌സ് ഒരു ടൊറന്റ് സൈറ്റാണ്. അവരുടെ വെബ്‌സൈറ്റ് നിരോധിച്ചതിനാല്‍ ടൊറന്റ് സെര്‍ച്ച് എഞ്ചിന്‍ വഴി ഡൗണ്‍ലോഡിങ്ങിനായി പരതുമ്പോള്‍ നിരവധി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. മൊണൊനോവ, ദ പൈററ്റ് ബെ, കിക്ക് ആസ്‌ടോറന്റ്‌സ്, ഐ.എസ്.ഒ എന്നിവ ഏതാനും പൈററ്റ് സെര്‍ച്ച് എഞ്ചിന്‍ സൈറ്റുകളാണ്.

ടൊറന്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായ ഇന്റര്‍നെറ്റ് ലോകത്തില്‍ സുപരിചിതമായ നാമമാണ് തമിഴ് റോക്കേസ്. ആദ്യനാമം മൂവീസ്ഫ്രീറ്റു എന്നായിരുന്നു. വ്യക്തമായി പറയാനാവില്ലെങ്കിലും 2007 മുതല്‍ക്കാണ് തമിഴ് റോക്കേസ് എന്ന വാക്ക് പോലീസ് തെരഞ്ഞ് തുടങ്ങിയത്.

കാരണം സിനിമ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം വ്യാജപതിപ്പ് ബ്ലാക്ക് മാര്‍ക്കറ്റില്‍ വിറ്റതിന്റെ പേരില്‍ ശിവാജി (2007 റിലീസ്) സിനിമയുടെ നിര്‍മ്മാതാക്കള്‍ അവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. ഒന്നിലധികം വഴികളിലൂടെയാണ് തമിഴ് റോക്കേസ് പ്രവര്‍ത്തനം നടത്തുക.

ഒന്നാമത്തേത്, നിര്‍മ്മാതാവോ സംവിധായകനോ നടത്തുന്ന പ്രിവ്യു ഷോയില്‍ നുഴഞ്ഞുകയറി ഒരു പ്രിന്റ് സംഘടിപ്പിക്കുക. തിയറ്റര്‍ പ്രിന്റ്, ക്യാമറ പ്രിന്‍് തുടങ്ങിയ വീഡിയോ കാസെറ്റ് പൈറസി രീതി. സ്‌പെഷ്യല്‍ പ്രിവ്യു ഷോ നടത്തുന്ന സ്റ്റുഡിയോ ആണ് ഇവര്‍ ഉപയോഗിക്കുന്ന ഓപറേഷന്‍.

പ്രിവ്യു ഷോ നടത്തുന്ന സ്റ്റുഡിയോക്കാരെ വശീകരിച്ച്, പ്രിവ്യു ഷോ നടത്തുമ്പോള്‍ ഒരു ലക്ഷം രൂപ നല്‍കി സിനിമയുടെ ഒരു കോപ്പി തമിഴ് റോക്കേസ് കൈവശപ്പെടുത്തും. ഇനിയാണ് ബ്ലാക്ക്‌മെയില്‍ ബിസ്‌നസ്സ്. മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ സിനിമയുടെ പതിപ്പ് ഇന്‍ര്‍നെറ്റില്‍ അപലോഡ് ചെയ്യമെന്ന് നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തും.

മൂന്ന് ലക്ഷം കിട്ടിയാല്‍, ഒരു ലക്ഷം പ്രിന്റ് നല്‍കിയ സ്റ്റുഡിയോയ്ക്ക് (സൂചിപ്പിച്ച സംഖ്യ സാങ്കല്‍പ്പികം). രണ്ടാമത്തെ വിദ്യ, പഴയ വീഡിയോ കാസെറ്റ്ക്യാമറ പ്രിന്റ് വിദ്യയാണ്. തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ രഹസ്യമായി മൊബൈലിലോ സ്‌പൈ ഡിവൈസിലോ സിനിമ കോപ്പി ചെയ്ത് ഇന്‍ര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്ന രീതി.

ഇനി മൂന്നാമത്തെ കൂട്ടര്‍. അത് സിനിമ നിര്‍മ്മാതാക്കള്‍ തന്നെയാണ്. പരസ്പരം പണം കൊയ്യാന്‍ മല്‍സരിക്കുന്ന നിര്‍മ്മാതാക്കളുടെ ഏജന്റുമാര്‍ വമ്പന്‍ റിലീസുകള്‍ പരാജയപ്പെടാനായി റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് കോപ്പികള്‍ റോക്കേസിന് നല്‍കുന്ന ഡര്‍ട്ടി ബിസ്‌നസ്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നിര്‍മ്മാതാക്കള്‍ ഇവര്‍ക്കെതിരെ തിരിയാത്തതും.

വലിയൊരു നെറ്റ്‌വര്‍ക്കാണ് തമിഴ് റോക്കേസിനുള്ളത്. ലോകത്തുടനീളം വിതരണക്കാരും സഹായികളുമുണ്ട്. അമേരിക്കയില്‍ നിന്ന് വരെ അവര്‍ക്ക് വൈ.എഫ്.ഡി (ബ്ലാക്ക് ഹാറ്റ് ഹാക്കര്‍മാര്‍)ഹാക്കര്‍മാര്‍ വഴി സിനിമകളെത്താറുണ്ട്. മറ്റൊരു നഗ്‌നസത്യം ടൊറന്റ് വഴി ഡൗണ്‍ലോഡ് നടന്നില്ലെങ്കില്‍ നമ്മള്‍ ഒരു സിനിമയേയും പറ്റി ചര്‍ച്ച ചെയ്യില്ല എന്നതാണ്.

ടൊറന്റ് സിനിമകള്‍ക്ക് ആവശ്യക്കാര്‍ ഉള്ളതുകൊണ്ടാണല്ലോ അവര്‍ നിലനില്‍ക്കുന്നത്. നിരവധി പ്രൊഡക്ഷന്‍ ഹൗസുകള്‍ കൊണ്ട് ലോകത്തുടനീളം വ്യാപിച്ചുകിടക്കുന്ന വലിയ നെറ്റ്‌വര്‍ക്കാണ് തമിഴ് റോക്കേസ് പോലുള്ള ടൊറന്റ് സൈറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പൈറസിലോകം. സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ആപ്പുകള്‍ വഴി മൊബൈലുകള്‍ സിനിമകള്‍ ഷെയര്‍ ചെയ്യുമ്പോഴും നാം ആ കള്ള വ്യവസായത്തിന്റെ ഭാഗമാവുകയാണ്.