യൂട്യൂബ് ട്രന്റിങ്ങായി മൗനിറോയിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ്: മണിക്കൂറുകള്‍ക്കുള്ളില്‍ ടീസര്‍ കണ്ടത് പത്തുലക്ഷത്തിലധികം പേര്‍

single-img
12 December 2018

ബോളിവുഡ് കീഴടക്കാന്‍ മൗനിറോയിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സ്. കെജിഎഫ് എന്ന ചിത്രത്തിലെ ഗലി ഗലി എന്ന ഗാനത്തിനാണു മൗനിയുടെ ഐറ്റംഡാന്‍സ്. ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ എത്തിയത്. ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം കണ്ടത് പത്തുലക്ഷത്തിലധികം പേരാണ്.

എണ്‍പതുകളിലെ ഹിറ്റ് ചിത്രം ത്രിദേവിലെ ഗാനത്തിനാണ് മൗനിയുടെ നൃത്തം. ജാക്കി ഷറഫും സംഗീത ബിജ്‌ലാനിയും അനശ്വരമാക്കിയ ഗാനമാണ് ഗലി ഗലി. ‘എനിക്കൊപ്പം ഗലി ഗലിക്കു ചുവടുവെക്കൂ’ എന്ന കുറിപ്പോടെയാണു മൗനി സമൂഹമാധ്യമങ്ങളിലൂടെ സോങ് ടീസര്‍ പങ്കുവച്ചത്.