റിലീസിന് മുന്‍പ് നൂറു കോടി ക്ലബ്ബില്‍ ഒടിയന്‍

single-img
11 December 2018

മോഹന്‍ലാലിന്റെ ഒടിയവതാരം അവതരിക്കുവാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ സിനിമയെ ഞെട്ടിപ്പിച്ചു കൊണ്ടാണ് ഒടിയന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ എത്തുന്നത്. സിനിമാവ്യവസായ കണക്കുകൂട്ടലില്‍ ഒടിയന്‍ നൂറുകോടി ക്ലബ്ബില്‍ പ്രവേശിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

അതിനിടയില്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടാണ് സംവിധായകന്റെ പുതിയ വെളിപ്പെടുത്തല്‍. ഒടിയന്‍ സിനിമ പ്രീറിലീസ് ബിസിനസ്സില്‍ നൂറു കോടി നേടിയിരിക്കുന്നു!. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.

ഇത്തരം നേട്ടം ആദ്യം കൈവരിക്കുന്ന മലയാള സിനിമയും, സൗത്ത് ഇന്ത്യയില്‍ മൂന്നാമതെത്തും, ഇന്ത്യന്‍ സിനിമയില്‍ പതിനൊന്നാമത്തേതും. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായിട്ടാണ് ഒടിയന്‍ പ്രേക്ഷകരെ കാണാനെത്തുക, 31 രാജ്യങ്ങളുമായി 4000 സ്‌ക്രീനുകള്‍! മിഡില്‍ ഈസ്റ്റ്, യുകെ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ ഓവര്‍സീസ് റിലീസുകള്‍ക്ക് പുറമെ ഫ്രാന്‍സ്, പോളണ്ട്, ജപ്പാന്‍,ന്യുസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഒടിയന്‍ ഒരേസമയം റിലീസ് ചെയ്യും. തമിഴ്, മലയാളം, തെലുങ്കു ഭാഷകള്‍ക്കൊപ്പം ഇഗ്‌ളീഷ് സബ്‌ടൈറ്റിലും ഉണ്ടായിരിക്കും. സിനിമയുടെ കേരള ബുക്കിങ്ങുകള്‍ ഏതാണ്ട് ഹൗസ് ഫുള്ളാണ്.