മധ്യപ്രദേശില്‍ വീണ്ടും ട്വിസ്റ്റ്; ബിജെപിയെ പിന്നോട്ടടിച്ച് കോണ്‍ഗ്രസ് മുന്നില്‍

single-img
11 December 2018

കനത്ത പോരാട്ടം തുടരുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറെ നേരം കേവല ഭൂരിപക്ഷം ഉറപ്പിച്ച ലീഡ് നിലയുമായി മുന്നേറിയ കോണ്‍ഗ്രസിനെ താഴോട്ടിറക്കി ബിജെപി മുന്നിലെത്തിയെങ്കിലും വീണ്ടും കോണ്‍ഗ്രസ് തിരിച്ച് ലീഡ് നിലയില്‍ മുന്നിലെത്തി.

രണ്ട് സംഘങ്ങളും ലീഡ് നിലയില്‍ നൂറ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിട്ടുണ്ട്. പക്ഷേ, ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള വമ്പന്‍ പോരാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നടക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ലീഡ് നിലയില്‍ മാറ്റം വരുമ്പോള്‍ ഇരു സംഘങ്ങളും ആശങ്കയിലാണ്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് പിസിസി അധ്യക്ഷനുമായ കമല്‍ നാഥ് പറഞ്ഞു. കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ 117 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബിജെപി 100 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിഎസ്പി ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസിന് ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി ഭരണം നേടാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശില്‍ എന്നാണ് കണക്കാക്കപ്പെടുന്നത്.