മധ്യപ്രദേശില്‍ ലീഡുനില മാറിമറിയുന്നു; കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്

single-img
11 December 2018

വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ചു സംസ്ഥാനങ്ങളിലും കടുത്ത മല്‍സരം തുടരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ രണ്ടാം സ്ഥാനത്തേക്കു തള്ളി കോണ്‍ഗ്രസാണു മുന്നില്‍. തെലങ്കാനയില്‍ വ്യക്തമായ ലീഡോടെ ടിആര്‍എസ് മുന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസാണു രണ്ടാം സ്ഥാനത്ത്. മിസോറമില്‍ എംഎന്‍എഫ് പതിനൊന്നു സീറ്റിലും കോണ്‍ഗ്രസ് ഒന്‍പതു സീറ്റിലുമാണ് മുന്നേറുന്നത്. ബിജെപി ഇവിടെ ചിത്രത്തിലില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്.

ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ ലീഡ് നില 40 കടന്നു. കേവലഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകള്‍. മറ്റുള്ളവര്‍ ആറ് സീറ്റിലും ബിജെപി 30 സീറ്റിലും ലീഡ് ചെയ്യുന്നു. രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നില്‍

കോണ്‍ഗ്രസ് 36
ബിജെപി 30
മറ്റുള്ളവര്‍ 4

രാജസ്ഥാനിലും കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. ഇപ്പോള്‍ അധികാരത്തിലുള്ള ബി.ജെ.പി ആദ്യ സൂചന പ്രകാരം തിരിച്ചടി നേരിടുകയാണ്. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിനാണ് ലീഡ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ ആരംഭിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് എത്രയും പെട്ടെന്ന് രാജസ്ഥാനിലേക്ക് എത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്‌ളാദപ്രകടനം ആരംഭിച്ചു

തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് മത്സരം

ടിആര്‍എസ് 36
കോണ്‍ഗ്രസ് 35
ടിഡിപി 0
മറ്റുള്ളവര്‍ 11

ആകെ സീറ്റുകള്‍ 119

മിസോറാമില്‍ കോണ്‍ഗ്രസിന് ലീഡ് നഷ്ടമായി

മിസോറാം 17/40

കോണ്‍ഗ്രസ് 7
എംഎന്‍എഫ് 10

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് വര്‍ധിപ്പിക്കുന്നു

ആകെ സീറ്റുകള്‍ 125/230

കോണ്‍ഗ്രസ് 66
ബിജെപി 58