രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കെ.സി. വേണുഗോപാല്‍; നേതൃത്വവും എം.എല്‍.എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

single-img
11 December 2018

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കേവലഭൂരിപക്ഷത്തിലെത്താന്‍ കോണ്‍ഗ്രസിനു സാധിക്കും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യം രാജസ്ഥാനില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ലീഡ് നേടിയതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടിയന്തരമായി വേണുഗോപാലിനെ ജയ്പൂരിലേക്ക് അയച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ രാജസ്ഥാനിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പറഞ്ഞു. നേതൃത്വവും എം.എല്‍.എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.