ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് തരംഗം; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

single-img
11 December 2018

ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് തരംഗം. ഛത്തീസ്ഗഡില്‍ ലീഡ് നിലയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരം പിടിച്ചടക്കി. രാജസ്ഥാനിലും കോണ്‍ഗ്രസ് തരംഗമാണ് ആഞ്ഞടിക്കുന്നത്. 199 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുകയാണ്.

ഛത്തീസ്ഗഡില്‍ 15 വര്‍ഷത്തെ ബിജെപി ഭരണത്തിനാണ് അപ്രതീക്ഷിത അന്ത്യമാകുന്നത്. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 58 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. പ്രമുഖ നേതാക്കള്‍ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്റെ കുതിപ്പാണ് ആദ്യഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് തെളിയുന്നത്. കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബിജെപിക്ക് 82 സീറ്റുകളില്‍ മാത്രമാണ് ലീഡ്. കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവര്‍ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയും ലീഡ് ചെയ്യുന്നുണ്ട്.

ലീഡ് തുടരുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അടിയന്തരമായി ജയ്പൂരിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയിട്ടും ഭരണം നഷ്ടപ്പെട്ടിരുന്നു.

മധ്യപ്രദേശില്‍ കടുത്ത മല്‍സരം, ലീഡ് നില മാറുന്നു, കോണ്‍ഗ്രസ് മുന്നില്‍

കോണ്‍ഗ്രസ് 115 സീറ്റിലും ബിഎസ്പി 10 സീറ്റിലും എസ്പി രണ്ടു സീറ്റിലും മുന്നില്‍

തെലങ്കാന ടിആര്‍എസിന്

തെലങ്കാന ഉറപ്പിച്ച് ടിആര്‍എസ്, കേവലഭൂരിപക്ഷം ഉറപ്പിച്ചു

മിസോറമില്‍ എംഎന്‍എഫ്

മിസോറം പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് തിരിച്ചടി

എംഎന്‍എഫിന് ലീഡ്‌നിലയില്‍ കേവലഭൂരിപക്ഷം, ഒറ്റയ്ക്ക് അധികാരത്തിലേക്ക്

ആരോപണവുമായി കോണ്‍ഗ്രസ്

തെലങ്കാനയില്‍ 22 ലക്ഷം വോട്ടുകള്‍ നീക്കം ചെയ്തതായി കോണ്‍ഗ്രസ്

സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം