മോദി മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുക്കുന്നുണ്ട്; ബിജെപിയെ ‘കുത്തി’ രമേശ് ചെന്നിത്തല

single-img
11 December 2018

കോണ്‍ഗ്രസിന്റെ ഉജ്വല വിജയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും കരുത്തേകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദി മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഈ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ കൂടുതല്‍ അടുപ്പിക്കുകയാണ്.

കോണ്‍ഗ്രസ് വീണ്ടും വസന്ത കാലത്തേക്ക് തിരിച്ചുവരികയാണ്. ഇത് മതേതര ജനാധിപത്യ ശക്തികളുടെ ഏകീകരണത്തിന് വഴി തെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ മതേതര ജനാധിപത്യ മുന്നേറ്റം അധികാരത്തില്‍ വരും എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.