ഇഷാ അംബാനിയുടെ വിവാഹ ആഘോഷങ്ങളില്‍ ചുവടു​വച്ച് ഐശ്വര്യറായും ഷാരൂഖ് ഖാനും; വീഡിയോ

single-img
10 December 2018

 

മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ വർണപ്പകിട്ടേകി എത്തിയത് വിവിഐപികളുടെ നീണ്ട നിര. ഇക്കൂട്ടത്തിൽ ഐശ്വര്യറായും അഭിഷേക് ബച്ചനും ഒരുമിച്ച് ചുവട് വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പിന്നീടാണ് സൂപ്പർ ചുവടുകളുമായി ഷാരൂഖ് ഖാനും ഗൗരി ഖാനും എത്തിയത്. ‘സംഗീത്’ എന്ന പേരിട്ട പരിപാടിയിലാണ് താരങ്ങളുടെ ഇൗ പ്രകടനം. 

സച്ചിൻ തെൻഡുൽക്കർ, ഷാറുഖ് ഖാൻ, ഐശ്വര്യ റായി, വിദ്യ ബാലൻ പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ആമിർ ഖാൻ, സൽമാൻ ഖാൻ, കത്രീന കൈഫ്, റൺബീർ കപൂർ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ഉദയ്പൂരിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ഉദയ്പൂരിൽ ഒരുക്കിയിരുന്നത്.