ദി അയേണ്‍ ലേഡി; ജയലളിതയായി നിത്യ മേനോന്‍: ആദ്യ ലുക് പുറത്ത്

single-img
6 December 2018

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതം പറയുന്ന ‘ദി അയേണ്‍ ലേഡി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. മലയാളിയായ നിത്യ മേനോന്‍ ജയലളിതയായി വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

എ. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയുടെ സിനിമാ ജീവിതം മുതല്‍ രാഷട്രീയവും അപ്പോളോ ആശുപത്രിയിലെ മരണവും വരെ പ്രമേയമായേക്കും. ഫസ്റ്റ്‌ലുക്ക് പോസ്റ്റിലെ താരത്തിന്റെ ചിത്രവും രാഷ്ട്രീയപ്രവേശന സമയത്തുള്ള ജയലളിതയുടെ മുഖവുമായി അസാധാരണമായ രൂപസാദൃശ്യമാണുള്ളത്.

അന്ന് ജയലളിത ധരിക്കാറുളളത് പോലെ വെളുത്ത സാരിയും വട്ടപ്പൊട്ടും അണിഞ്ഞാണ് നിത്യ പോസ്റ്ററില്‍ എത്തിയിരിക്കുന്നത്.
ജയലളിതയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരു നടിയെന്ന വിശേഷണം മാത്രം പോര. അഭിനയത്തിനുപുറമേ ശരീരഘടനയിലും പൊക്കത്തിലും ജയലളിതയുമായി സാമ്യമുണ്ടാകണം.

നിത്യ മേനോന്‍ അതിനേറ്റവും യോജിച്ച നടിയാണെന്ന് തോന്നി. ബെംഗലൂരുവിലെത്തി നിത്യ മേനോന് തിരക്കഥ വായിച്ചു കേള്‍പ്പിച്ചു. നിത്യയ്ക്കു വളരെ ഇഷ്ടമായി. ജയലളിതയുടെ ബയോപിക്ക് ചെയ്യുന്നതില്‍ അവര്‍ സന്തുഷ്ടയാണ്. ‘പ്രിയദര്‍ശിനി അഭിമുഖത്തില്‍ പറഞ്ഞു.