കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി; പൊലീസുകാരന് സസ്പെൻഷൻ

single-img
6 December 2018

ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സുരക്ഷ പോയ പൊലീസുകാരന് സസ്പെൻഷൻ. കൊല്ലം എ ആർ ക്യാംപിലെ ഇൻസ്പെക്ടർ വിക്രമൻ നായർക്കെതിരെയാണ് നടപടി. അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് അവസരമൊരുക്കിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.

കൊട്ടാരക്കര ജയിലിൽ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എ ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.