പെറ്റിയടിക്കുന്നതിനിടെ സെല്‍ഫിയെടുത്തു; അല്‍ക്കുവിനെ തേടിയെത്തിയത് സിനിമയിലേക്കുള്ള ക്ഷണം

single-img
6 December 2018

സെല്‍ഫി എന്നാല്‍ വെറുമൊരു സെല്‍ഫിയല്ല എറണാകുളം സ്വദേശിയായ അല്‍ക്കുവിന്. ഒറ്റ സെല്‍ഫിയിലൂടെ അല്‍ക്കുവിന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനുള്ള ഫ്രെയിമില്‍ അല്‍ക്കു എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എറണാകുളത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ് അല്‍ക്കു.

പിന്നാലെ സിനിമയില്‍ അവസരവും കിട്ടി. സുജിത് വാസുദേവ് സംവിധാനം ചെയ്ത്, അനുശ്രീ നായികയായെത്തിയ ഓട്ടര്‍ഷയില്‍ ഒരു ചെറിയ വേഷത്തില്‍ അല്‍ക്കുവെത്തിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിത്തന്നെയാണ് അല്‍ക്കു സിനിമയിലെത്തിയത്. ഇനി
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രത്തിലാണ് അല്‍ക്കു അഭിനയിക്കുക.

ചിത്രത്തില്‍ ബിടെക് വിദ്യാര്‍ഥി ആയിട്ടാകും അല്‍ക്കു എത്തുക. മലയാളത്തിലെ പ്രമുഖ താരനിരയോടൊപ്പം 45ഓളം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ജനുവരി 11നാണ് റിലീസിനെത്തുക. നിരഞ്ജന്‍, മാനസ എന്നിവരാണ് പ്രധാനതാരങ്ങള്‍. ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.