മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത വേദിയില്‍ നാമജപവുമായി സ്ത്രീകള്‍; പ്രതിഷേധക്കാരെ കൂക്കിവിളിച്ച് ഇറക്കിവിട്ട് സദസിലുള്ള മറ്റ് സ്ത്രീകള്‍: വീഡിയോ

single-img
5 December 2018

തിരുവനന്തപുരത്ത് മന്ത്രി എ സി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങില്‍ നാമജപ പ്രതിഷേധവുമായി സ്ത്രീകള്‍. കാട്ടാക്കട വീരണകാവില്‍ മന്ത്രി എ സി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങിലാണ് സ്ത്രീകള്‍ നാമജപ പ്രതിഷേധവുമായെത്തിയത്. വേദിയിലേക്ക് തള്ളിക്കയറിയ അഞ്ചോളം സ്ത്രീകളാണ് നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത്.

സദസ്സിലിരിക്കുന്ന സ്ത്രീകളെ നാമജപം ചൊല്ലാന്‍ ഈ അഞ്ചു സ്ത്രീകളും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്. തുടര്‍ന്ന് പോലീസ് എത്തി ഇവരെ തിരിച്ചയക്കുകയായിരുന്നു. ‘അവര്‍ പൊയ്‌ക്കോളും ആരോ നിര്‍ബന്ധിച്ചു പറഞ്ഞയപ്പിച്ചതാണ്’ എന്ന് മന്ത്രി പറയുന്നുണ്ട്.

മന്ത്രി എ സി മൊയ്തീൻ്റെ വേദിയിൽ നാമജപവുമായി എത്തിയ സ്ത്രീകളെ കൂക്കിവിളിച്ച് മറ്റു സ്ത്രീകൾ

മന്ത്രി എ സി മൊയ്തീൻ്റെ വേദിയിൽ നാമജപവുമായി എത്തിയ സ്ത്രീകളെ കൂക്കിവിളിച്ച് മറ്റു സ്ത്രീകൾ

Posted by AsianGraph Malayalam on Tuesday, December 4, 2018