നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം; ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം

single-img
4 December 2018

തിരുവനന്തപുരം: നിയമസഭാ നടപടികളുമായി സഹകരിക്കുമെന്നും സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു.

സ്പീക്കറുടെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ചോദ്യോത്തരവേളയുമായി സഹകരിക്കും. സഭാനടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ശബരിമല നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാൻ സാധ്യതതേടി കലക്ടർ എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.