ഇടുക്കി മാങ്കുളത്ത് ആൾക്കൂട്ട ആക്രമണം:അഞ്ച് പേരെ അറസ്റ്റ് ചെയ്തു

single-img
4 December 2018

മൂന്നാര്‍: ഇടുക്കി മാങ്കുളത്ത് വയോധികന് നേരെ ആള്‍ക്കൂട്ട ആക്രമണം. മീന്‍ വ്യാപാരിയായ അടിമാലി വാളറ താണേലി എം. മക്കാറിനാണ്(68) കഴിഞ്ഞ വ്യാഴാഴ്ച മര്‍ദനമേറ്റത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് 5 പേരെ അറസ്റ്റ് ചെയ്തു. മര്‍ദന ദൃശ്യം സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ മത്സ്യവ്യാപാരം കഴിഞ്ഞ് സ്വന്തം വാഹനത്തില്‍ മക്കാര്‍ പത്താംമൈലിലേക്ക് മടങ്ങുേമ്പാഴാണ് സംഭവം. വാഹനത്തില്‍നിന്ന് വലിച്ച് റോഡിലിടുകയും അഞ്ചുപേർ ചേർന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയുമായിരുന്നു. മത്സ്യം വാങ്ങിയതി​െൻറ പണം ചോദിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അക്രമികളെ പേടിച്ച് വിവരം മക്കാർ പുറത്ത് പറഞ്ഞിരുന്നില്ല.