57.33 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി;ലഭിച്ചത് 488 കോടി.

single-img
3 December 2018

തിരുവനന്തപുരം: 57.33 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് പ്രളയ ദുരിതാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സാലറി ചാലഞ്ചില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിലൂടെ 488 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഴുവന്‍ ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കെടുക്കുകയായിരുന്നെങ്കില്‍ 2211 കോടി രൂപ ലഭിക്കുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. സാലറി ചാലഞ്ചുമായി ബന്ധപ്പട്ട് നിരവധി എംഎല്‍എമാരാണ് ചോദ്യങ്ങളുയര്‍ത്തിയത്. ഇതിന് ഇന്നാണ് സര്‍ക്കാര്‍ രേഖാമൂലം നിയമസഭയില്‍ മറുപടി നല്‍കിയത്.